കോട്ടയം : ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് യൂണിയന്റെ സംസ്ഥാന സമ്മേളനം കെ.പി.എസ് മേനോൻ ഹാളിൽ നാളെ രാവിലെ 9.30 ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി.ഹേമലത അദ്ധ്യക്ഷത വഹിക്കും. ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറൽ മാനേജർ വി.മഹേഷ്‌കുമാർ, എ.കെ.ബി.ഇ.എഫ് ജനറൽ സെക്രട്ടറി സി.ഡി ജോസൻ, ഓഫിസേഴ്‌സ് അസോസിയേഷൻ സെക്രട്ടറി സുരേഷ് തമ്പി, സംഘടനയുടെ ദേശീയ പ്രസിഡന്റ് എ.എം പെരേര, അഡ്വ.വി.ബി ബിനു, അനിയൻ മാത്യു, ജോർജി ഫിലിപ്പ് എന്നിവർ പ്രസംഗിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി പി.വി ശിവരാമകൃഷ്‌ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. പ്രതിനിധി സമ്മേളനത്തിൽ ഭാരവാഹികളെ തിരഞ്ഞെടുക്കും.