കോട്ടയം: ആർട്ടിസ്റ്റ് അസോസിയേഷൻ ഫോർ തീയറ്റർ ആൻഡ് മ്യൂസികിന്റെ (ആത്മ) നേതൃത്വത്തിലുള്ള ലോക സംഗീത ദിനാചരണം ഇന്ന് സി.എം.എസ് കോളേജ് ഗ്രേറ്റ് ഹാളിൽ നടക്കും. സംഗീത സംവിധായകൻ എം.പി ജോർജിന്റെ നേതൃത്വത്തിൽ ആത്മ സിംഫണി അരങ്ങേറും. വൈകിട്ട് 4.30ന് നാൽപതോളം കലാകാരന്മാർ പങ്കെടുക്കുന്ന ഫ്യൂഷൻ സംഗീത വിരുന്നായി പരിപാടി നടക്കും. സംഗീത സംവിധായകൻ ബിജി ബാൽ മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ സംഗീത സംവിധായകൻ കെ.ജി ജയനെ ആദരിക്കും. ആത്മയുടെ ആവാർഡുകൾ വിഷ്‌ണു ഗോവിന്ദ് (തീയറ്റർ), ജി.സന്തോഷ് കുമാർ (മ്യൂസിക്), പ്രസന്നൻ ആനിക്കാട് (ഫൈൻ ആട്‌സ്) എന്നിവർക്ക് വിതരണം ചെയ്യും. സി.എം.എസ് കോളേജും ആത്മയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.