കോട്ടയം: കെവിൻ വധ കേസിൽ റിയാസ് ഒന്നാം പ്രതി അടക്കമുള്ളവരെ ഫോൺ വിളിച്ചിട്ടില്ലെന്ന് പ്രതിഭാഗം. എന്നാൽ ഫോണിന്റെ ഐ.എം.ഇ നമ്പർ
ചൂണ്ടി​ക്കാട്ടി​ അന്വേഷണ സംഘത്തലവൻ ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി ഇതു പൊളി​ച്ചു. ഇന്നലെ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലായി​രുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ വി​സ്താരം. കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും അനാവശ്യമായാണ് റിയാസിനെ പ്രതി ചേർത്തതെന്നുമായിരുന്നു വാദം. എന്നാൽ, പ്രതികൾ പരസ്‌പരം ഫോൺ വിളിച്ചിരുന്നു എന്നു വാദിച്ച അന്വേഷണ സംഘത്തലവൻ, ഇത് തെളിയിക്കുന്നതിനായി പ്രതിയുടെ മൊബൈൽ ഫോണിന്റെ ഐ.എം.ഇ നമ്പരും പറഞ്ഞു. ഇന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ വി​സ്താരം തുടരും.