പുതുവേലി : വൈക്കത്തുനിന്ന് കൂത്താട്ടുകുളം വഴി തൊടുപുഴയ്ക്ക് പോവുകയായിരുന്ന കെ. എസ്. ആർ.ടി.സി. വൈക്കം ഡിപ്പോയുടെ ലോ ഫ്‌ളോർ ബസിന് കൂത്താട്ടുകുളം പുതുവേലി വൈക്കം കവലയിൽ വച്ച് തീപിടിച്ചു. ആൾ കയറുന്നതിന് വേണ്ടി ബസ് നിർത്തിയപ്പോൾ മുന്നിൽ അകത്തു നിന്ന് തീ പടരുകയായിരുന്നു. ആർക്കും പരിക്കില്ല. ഫയർഫോഴ്‌സ് എത്തിയപ്പോഴേക്കും നാട്ടുകാർ തീയണച്ചു.