പള്ളിക്കത്തോട്: പള്ളിക്കത്തോട് പഞ്ചായത്തിലെ സമ്മത 2 കടുംബശ്രീയിൽ സാമ്പത്തിക ക്രമക്കേടു നടന്നുവെന്ന ആരോപണത്തെത്തുടർന്ന് സി.ഡി.എസ് ചെയർപേഴ്‌സൻ മിനി ദേവസ്വ രാജിവെച്ചു. ഇവർക്കെതിരെ കുടുംബശ്രീയിലെ പതിമൂന്ന് അംഗങ്ങൾ പൊലീസിൽ പരാതി നൽകിയിരുന്നു. കുടുംബശ്രീ അംഗങ്ങളെക്കൂടാതെ ബി.ഡി.ജെ.എസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജയകമാർ, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് സതീഷ് ചന്ദ്രൻ ,ബി.ഡി.ജെ.എസ്, പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നൻ പട്ടരുമഠം ,രവി പേങ്ങാട്ട്, ജോയി പുറത്തിട്ട എന്നിവരുടെ നേതൃത്വത്തിൽ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു.