കുറവിലങ്ങാട് : കേരളാ വിധവാ വയോജന ക്ഷേമ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വിധവാ ദിനാചരണം നാളെ 2.30 ന് കുറവിലങ്ങാട് കോ- ഒാപ്പറേറ്റിവ് ഒാഡിറ്റോറിയത്തിൽ വച്ച് നടക്കും. സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പൻ ഉദ്ഘാടനം ചെയ്യും. പത്മാക്ഷി രാഘവൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി ജലജ മണവേലി മുഖ്യപ്രഭാഷണം നടത്തും.