കോട്ടയം: ആയുഷ് വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി അന്താരാഷ്ട്ര യോഗാദിനത്തിന്റെ പ്രചാരണത്തിനായി വിളംബര ജാഥ നടത്തി.
ജില്ലാ ആയുർവേദ ആശുപത്രിയിൽ നിന്ന് തിരുനക്കര മൈതാനത്തേക്ക് നടത്തിയ ജാഥ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസിമോൾ മനോജ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന സമ്മേളനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സി. ജയശ്രീ , ഡോ. ആർ.വി അജിത് ,ഡോ.പി.എസ്.ശ്രീകുമാർ, ഡോ.ശ്രീലത, ഹോമിയോ ഡിപ്പാർട്ട്‌മെന്റ് ഡി.എം.ഒ ഡോ.ശശിധരൻ , സീനിയർ സൂപ്രണ്ട് രാജീവ് എന്നിവർ പ്രസംഗിച്ചു.