കോട്ടയം: കാൻസർ ഇല്ലാത്ത രോഗിക്ക് കീമോതെറാപ്പി ചികിത്സ നടത്തിയ കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാർച്ചും ധർണയും നടത്തി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതുവരെ സമരം തുടരുമെന്ന് ഐ.എൻ.ടി.യു.സി. ജില്ല പ്രസിഡന്റ് ഫിലിപ്പ് ജോസഫ് പറഞ്ഞു. ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി പി.വി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറിമാരായ ആനന്ദ് പഞ്ഞിക്കാരൻ, എം.എൻ. ദിവാകരൻ നായർ, സണ്ണി കാഞ്ഞിരം, ബ്ലോക്ക് കോൺഗ്രസ് പ്രസി‌ഡന്റുമാരായ ടി.സി. റോയി, അഗസ്റ്റ്യൻ ജോസഫ്, ഐ.എൻ.ടി.യു.സി ജില്ല ഭാരവാഹികളായ വി.ടി. ജയിംസ്, കെ.ആർ. സജീവൻ, മോഹൻദാസ് ഉണ്ണിമഠം, പി.എച്ച്. നൗഷാദ്, ബിജു വലിയമല തുടങ്ങിയവർ പ്രസംഗിച്ചു.