കോട്ടയം : ജൂലായ് 6, 7 തീയതികളിൽ ഏറ്റുമാനൂരിൽ നടക്കുന്ന കേരള പൊലീസ് അസോസിയേഷൻ 35 -ാം ജില്ല സമ്മേളനത്തിന് മുന്നോടിയായി സ്വാഗതസംഘം രൂപീകരിച്ചു. താര ആ‌ഡിറ്റോറിയത്തിൽ നടന്ന യോഗം കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഇ.എൻ.സിബിമോൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ഒ.എ സംസ്ഥാന ജോ. സെക്രട്ടറി പ്രേംജി കെ.നായർ, കെ.പി.എ സംസ്ഥാന നിർവാഹക സമിതി അംഗം രാംദാസ്, കെ.പി.ഒ.എ. ജോ. സെക്രട്ടറി കെ.ആർ. പ്രശാന്ത് കുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി അജേഷ് കുമാർ സ്വാഗതവും, ജോ. സെക്രട്ടറി അനൂപ് അപ്പുകുട്ടൻ നന്ദിയും പറഞ്ഞു. സ്വാഗതസംഘം ഭാരവാഹികളായി മഹേഷ് കൃഷ്ണൻ - ഏറ്റുമാനൂർ സ്റ്റേഷൻ ( ചെയർമാൻ), ബിനു കെ. ദാസ് - ജില്ല ഹെ‌ഡ്ക്വാർട്ടേഴ്സ് (ജനറൽ കൺവീനർ), സാജു ലാൽ- ഏറ്റുമാനൂർ, എ.അനൂപ്- ഹെഡ് ക്വാർട്ടേഴ്സ് ( ജോ. കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.