പാറത്തോട്: മലനാട് ഡവലപ്‌മെന്റ് സൊസൈറ്റി സ്ഥാപകനും ഇൻഫാം ദേശീയ ചെയർമാനുമായിരുന്ന ഫാ. മാത്യു വടക്കേമുറി അനുസ്മരണവും അവാർഡ് ദാനവും നാളെ പാറത്തോട് എം.ഡി.എസിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന വിശുദ്ധകുർബാനയ്ക്ക് സഹായമെത്രാൻ മാർ ജോസ് പുളിക്കൽ കാർമികത്വം വഹിക്കും. വികാരി ജനറാൾ ഫാ. ജസ്റ്റിൻ പഴേപറമ്പിൽ, സൊസൈറ്റി സെക്രട്ടറി ഫാ. തോമസ് മറ്റമുണ്ടയിൽ, അസിസ്റ്റന്റ് സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ കിളിരൂപ്പറമ്പിൽ എന്നിവർ സഹകാർമികരായിരിക്കും. തുടർന്നു നടക്കുന്ന സമ്മേളനം രൂപതാദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഫാ. ജസ്റ്റിൻ പഴേപറമ്പിൽ അദ്ധ്യക്ഷത വഹിക്കും.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മലനാട് ക്ഷീരകർഷകരുടെ മക്കൾക്ക് ഫാ. മാത്യു വടക്കേമുറിയിൽ മെമ്മോറിയൽ സ്‌കോളർഷിപ്പും മികച്ച ക്ഷീര കർഷകന് ഫാ. മാത്യു വടക്കേമുറിയിൽ മെമ്മോറിയൽ ഫലകവും 25000 രൂപയുടെ കാഷ് അവാർഡും സമ്മേളനത്തിൽ വിതരണം ചെയ്യും. വിവിധ യൂണിറ്റുകളിലെ രക്ഷാധികാരികൾ, പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും. ഇതോടൊപ്പം വാർഷിക സമ്മേളനവും നടക്കുമെന്ന് സെക്രട്ടറി ഫാ. തോമസ് മറ്റമുണ്ടയിൽ അറിയിച്ചു.