എരുമേലി: എയ്ഞ്ചൽവാലിയിൽ പതിനാറു വയസുകാരിയെ പീഡിപ്പിച്ച വ്യാപാരിയായ യുവാവിനേ പൊലീസ് അറസ്റ്റു ചെയ്തു. വിദ്യാർത്ഥി ചൈൽഡ് ലൈനിൽ നൽകിയ. പരാതിയെ തുടർന്നാണ് എയ്ഞ്ചൽവാലി സ്വദേശി ബൈജു വർഗീസ് (36) എന്നയാളെ അറസ്റ്റു ചെയ്തത്. വർഷങ്ങളായി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്. എരുമേലി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ദിലീപ് ഖാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി.