ഏറ്റുമാനൂർ : കൃഷിഭവനിൽ അമ്പത് ശതമാനം സബ്സിഡിയോടെ ജാതി തൈകൾ(ബഡ് തൈകൾ)വിതരണത്തിന് തയ്യാറായിട്ടുണ്ട്. ആവശ്യമുള്ള കർഷകർ, കരം രസീത്, ആധാർകാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം ഇന്ന് രാവിലെ 10 ന് ഏറ്റുമാനൂർ കൃഷിഭവനിൽ എത്തിച്ചേരണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. ഫോൺ: 9495692069.