കോട്ടയം: നഴ്‌സിംഗ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമാരനല്ലൂർ ഹരിപ്രിയയിൽ ഷെജിമോന്റെ മകൾ അനഘ (19)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് സ്വന്തം വീടുനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം മന്ദിരം ആശുപത്രിയിലെ ഒന്നാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിനിയായിരിന്നു. മൃതദേഹം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. മാതാവ്. പ്രേമ. സഹോദരൻ. അർജുൻ (വിദ്യാർത്ഥി).