bike-

തലയോലപ്പറമ്പ്: ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. ഇന്നലെ രാവിലെ 9 ന് തലയോലപ്പറമ്പ് ഏ.ജെ ജോൺ മെമ്മോറിയൽ ഗവ. ഗേൾസ് സ്‌കൂളിന് മുൻവശത്താണ് അപകടം. സ്‌കൂളിന് സമീപം യാത്രക്കാരിയെ ഇറക്കിയ ശേഷം കാർ റോഡിന് കുറുകെ തിരിക്കുന്നതിനിടെ പള്ളിക്കലയിൽ നിന്നും സിലോൺ കവല ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ തലയോലപ്പറമ്പ് പൊതി സ്വദേശി അനന്ദു (18) നെ മുട്ടുചിറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബിഎംഡബ്യൂ ബൈക്ക് പൂർണ്ണമായി തകർന്നു.