തലയോലപ്പറമ്പ്: കേന്ദ്ര സർക്കാരിന്റെ അവഗണനയെ തുടർന്ന് പ്രതിസന്ധിയിലായ വെള്ളൂർ എച്ച് എൻ എല്ലിലെ തൊഴിലാളികളുടെയും കുടുംബാഗങ്ങളുടെയും നേതൃത്വത്തിൽ എച്ച് എൻ എൽ ഗേറ്റിന് മുന്നിൽ
കൂട്ടധർണ്ണ നടത്തി. ധർണ്ണാസമരം ഐ.എൻ.ടി.യു.സി കേന്ദ്ര നിർവ്വാഹക സമതി അംഗം തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്തു. സമരസമതി കൺവീനർ ടി.ബി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. ജനറൽ സെക്രട്ടറി അഡ്വ.പി.കെ ഹരികുമാർ, ഐ. എൻ. ടി.യു. സി സംസ്ഥാന സെക്രട്ടറി എം.വി മനോജ്, കെ.ഡി വിശ്വനാഥൻ, ടി.എം ഷെറീഫ്, എം.യു ജോർജ്, എം. വി രാജു, ടി.എം ഷെറിഫ്, ടി.എം സദൻ, കെ. എസ് സന്ദീപ് തുടങ്ങിയവർ പ്രസംഗിച്ചു. സമരസമതി ജോയിന്റ് കൺവീനർ പി.എസ്. ബാബു സ്വാഗതം പറഞ്ഞു.