ഏറ്റുമാനൂർ: ഏറ്റുമാനൂർ, കോട്ടയം റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അതിരമ്പുഴ വെലൽക്രോസിംഗ് ഗേറ്റ് ഇന്ന് രാവിലെ 11 മുതൽ വൈകുന്നേരം നാലുവരെ അടച്ചിടും. ഇതുവഴിയുള്ള ഗതാഗതം ഏറ്റുമാനൂർ റെയിൽവേ ഓവർ ബ്രിഡ്ജുവഴി തിരിച്ചുവിടും.