വൈക്കം: താലൂക്ക് എൻ. എസ്. എസ്. യൂണിയന്റെയും മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ താലൂക്കിലെ വിവിധ കരയോഗങ്ങളിലെ വനിതകൾക്കായി സ്വയം സഹായ സംഘങ്ങൾ വഴി സ്വയം തൊഴിൽ പദ്ധതി ആവിഷ്‌കരിച്ചു. പദ്ധതി നടത്തിപ്പിനുള്ള വായ്പാ വിതരണം ധനലക്ഷ്മി ബാങ്ക് മാനേജർ വെങ്കിടേഷ് നിർവഹിച്ചു. എച്ച്. ആർ. സെന്ററിൽ നടന്ന സമ്മേളനം എം. എസ്. എസ്. എസ്. പ്രസിഡന്റ് എം. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കമ്മിറ്റിയംഗം കെ. എസ്. സാജുമോൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ. വി. വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. പി. മായ, എസ്. മുരുകേശ് എന്നിവർ പ്രസംഗിച്ചു.