വൈക്കം: ബുള്ളറ്റും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബുള്ളിൽ സഞ്ചരിച്ചിരുന്ന ഒന്നര വയസുള്ള കുട്ടിയും മാതാപിതാക്കളും നിസാരപരിക്കോടെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ കൂട്ടിയിടിച്ച ഓട്ടോറിക്ഷയിൽ തന്നെ വൈക്കം പടിഞ്ഞാറെ നടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5 മണിയോടെ വൈക്കം കച്ചേരിക്കവലയിലായിരുന്നു അപകടം. കച്ചേരിക്കവലയിൽ നിന്നും ഓട്ടോറിക്ഷയും ബുള്ളറ്റും കൊച്ചു കവല റോഡിലേയ്ക്ക് തിരിയുന്നതിനിടയിലായിരുന്നു അപകടം.