boat-look-

വൈക്കം: കരിയാർ സ്പിൽവേയുടെ ഷട്ടറുകൾ തുറന്നിട്ടും ബോട്ടുലോക്ക് തുറക്കാത്തത് ജലഗതാഗതം തടസപ്പെടുത്തുന്നു.ബോട്ട് ലോക്ക് അടഞ്ഞുകിടക്കുന്നതിനാൽ വീട് നിർമ്മാണത്തിനടക്കമുള്ള സാമഗ്രികൾ വള്ളങ്ങളിൽ കൊണ്ടു പോകുന്നതിന് കഴിയാത്ത സാഹചര്യമാണ്. കരിയാറിലൂടെ വേമ്പനാട്ട് കായലിലേയ്ക്ക് പോകാൻ ഹൗസ് ബോട്ടുകളിൽ എത്തുന്ന വിനോദ സഞ്ചാരികൾക്കും ബോട്ടു ലോക്ക് അടഞ്ഞുകിടക്കുന്നത് ഏറെ ബുദ്ധിമുട്ടാണ് ഉളവാക്കുന്നത്.മഴ ആരംഭിച്ചതോടെ ഉൾനാടൻ മത്സ്യബന്ധന മേഖലയിൽ ഉണ്ടായ ഉണർവിന്റെ ഗുണഫലം മത്സ്യ തൊഴിലാളികൾക്ക് ലഭിക്കണമെങ്കിലും ബോട്ട് ലോക്ക് തുറക്കണം. മത്സ്യതൊഴിലാളികളുടെ തൊഴിൽ സുഗമമാക്കാനും വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനും കരിയാർ സ്പിൽവേയുടെ ബോട്ട് ലോക്ക് തുറക്കുന്നതിന് അധികൃതർ നടപടി ത്വരിതതപ്പെടുത്തണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമാണ്.