ഏറ്റുമാനൂർ : അതിരമ്പുഴ വെൺമനത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ 47-ാമത് ഭാഗവത സപ്താഹ ജ്ഞാനയജ്ഞം ആഗസ്റ്റ് 16 ന് വിഗ്രഹഘോഷയാത്രയോടെ ആരംഭിക്കും. സപ്താഹ ജ്ഞാനയജ്ഞ കമ്മറ്റി ഭാരവാഹികളായി പി.ജി.ബാലകൃഷ്ണപിള്ള (മുഖ്യരക്ഷാധികാരി), സദാശിവൻ താന്നിക്കൽ ,വിജയൻ ചെട്ടിയാർ (രക്ഷാധികാരി), ടി.കെ.ശിവശങ്കരൻ (ചെയർമാൻ), ശിവദാസൻ നായർ (കൺവീനർ), കെ.കെ രവീന്ദ്രൻ (സെക്രട്ടറി) എന്നിവരുൾപ്പെട്ട 51 അംഗ കമ്മിറ്റി രൂപീകരിച്ചു. ആലോചനാ യോഗത്തിൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി.കെ സതീഷ് കുമാറിന്റെ അദ്ധ്യക്ഷത വഹിച്ചു. മുരളി തകിടയേൽ, വി.ജി.ശശിധരൻ പിള്ള, മണിയൻ പിള്ള, സജീവ് തൃക്കേപറമ്പിൽ,റോബിൻ കുറുപ്പും തുണ്ടം എന്നിവർ പ്രസംഗിച്ചു.