mrch

ചങ്ങനാശ്ശേരി : ജനറൽ ആശുപത്രിയുടെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരുമില്ല. നിർമ്മാണം പൂർത്തിയായ ആശുപത്രി സമുച്ചയം ഇനിയും രോഗികൾക്കായി തുറന്നുകൊടുത്തിട്ടില്ല. വ്യാധികൾ പടരുന്പോഴും സർക്കാർ നോക്കുകുത്തിയാവുന്നു.മോർച്ചറിയുടെ പ്രവർത്തനങ്ങൾ ഇനിയും എങ്ങുമെത്തിയില്ലെന്നും അവർ ആരോപിച്ചു. ചങ്ങനാശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് എ.മനോജ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം എം.എസ്.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം എൻ.പി. കൃഷ്ണകുമാർ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബി. ആർ. മഞ്ജീഷ്, കൗൺസിലംഗം പി. പി. ധീരസിംഹൻ, കെ. കെ. സുനിൽകുമാർ, പ്രസന്നകുമാരി, എൻ. ടി. ഷാജി, ഷൈലമ്മ രാജപ്പൻ, രമ മനോഹരൻ, രാജമ്മ രാജപ്പൻ, കെ.ആർ. പ്രദീപ് കുമാർ, പി. മുരളീധരൻ, എം. പി രവി, കുട്ടപ്പൻ, കണ്ണൻ പായിപ്പാട്, രാമകൃഷ്ണപിള്ള ,ശ്രീജേഷ് മാടപ്പള്ളി, ബിജു മങ്ങാട്ടു മഠം, ശരത്ത് കുമാർ .എസ് എന്നിവർ പങ്കെടുത്തു.