മണർകാട് : എസ്.എൻ.ഡി.പി യോഗം മണർകാട് ശാഖയിൽ യൂത്ത്മൂവ്മെന്റ് യൂണിറ്റ് ഭാരവാഹികളായി അരുൺരാജ് (പ്രസിഡന്റ്), മനീഷ് കുമാർ ( വൈസ് പ്രസിഡന്റ്), അരവിന്ദ് ബിജു (സെക്രട്ടറി), ഉണ്ണിക്കുട്ടൻ (ജോ.സെക്രട്ടറി), അനന്ദു ഷാജി (യൂണിയൻ കമ്മിറ്റി), പ്രതീഷ് പ്രതാപൻ, അനന്ദു എസ് അനിൽ, അജിത്ത് .പി. ഷാജി, അഖിൽ.എസ്.പണിക്കർ, മിഥുൻ സാലി, അനന്ദു സുരേഷ് (കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. വാർഷിക പൊതുയോഗത്തിൽ യൂത്ത്മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീദേവ് കെ.ദാസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ലിനീഷ്.ടി.ആക്കളം ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് വി.കെ ബാലകൃഷ്ണൻ, ഗോപൻ കെ.എസ്, രാജൻ ടി.കെ, വത്സമ്മ എന്നിവർ സംസാരിച്ചു.