വൈക്കം : ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആൻഡ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ആചാര്യനായിരുന്ന പി.എൻ പണിക്കരുടെ 24-ാംമത് ചരമവാർഷികതോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തി. ഗ്രന്ഥശാലാ ഹാളിൽ കൂടിയ സമ്മേളനം ബ്ലോക്ക് പഞ്ചായത്തംഗം കെ.എൻ.നടേശൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് അഡ്വ.രമണൻ കടമ്പറ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.ആർ.രമേശൻ, സെക്രട്ടറി വി.ജതിൻ, സി.ടി.ജോസഫ്, വി.വി.കനകാംബരൻ, ടി.വി.ചന്ദ്രശേഖരൻ, സുലഭ സുജയ് എന്നിവർ പ്രസംഗിച്ചു.