വൈക്കം : പൊതു ജലാശയത്തിൽ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുന്നതിനുവേണ്ടി മത്സ്യവിത്ത് നിക്ഷേപിക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വൈക്കം ബോട്ട് ജെട്ടി കടവിൽ ഇന്ന് രാവിലെ 8.30ന് 5 ലക്ഷം കാര ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കും. സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്യും.