ചെമ്മനത്തുകര : ടി.വി.പുരം ഗ്രാമപഞ്ചായത്തിലെ 62-ാം നമ്പർ അംഗൻവാടിയുടെ ആഭിമുഖ്യത്തിൽ യോഗാ ബോധവത്ക്കരണ ക്ലാസും യോഗദിനാചരണവും നടത്തി. എ.എൽ.എം.എസ് കമ്മിറ്റിയംഗം ആമിന ചാലുതറ അദ്ധ്യക്ഷത വഹിച്ചു. ആർട്ട് ഒഫ് ലിവിംഗ് വോളന്റിയർ ആർ.രഞ്ജിത്ത് യോഗദിനാചരണം ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ വി.വി.കനകാംബരൻ മുഖ്യപ്രഭാഷണം നടത്തി.