പെരിങ്ങുളം : നാട്ടുകൂട്ടം ചാരിറ്രബിൾ സൊസൈറ്റിയുടെയും ഈരാറ്റുപേട്ട പി.എം.സി ഹോസ്‌പിറ്രലിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് 23 ന് രാവിലെ 9 ന് പെരിങ്ങുളം എസ്.എ.എൽ.പി സ്‌കൂളിൽ നടക്കും. എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികളെയും, സംസ്ഥാനത്തെ സ്റ്റാഫ് നഴ്‌‌സിനുള്ള പുരസ്‌കാരം നേടിയ പെരിങ്ങുളം നിവാസി ഡിനു ജോബിയെയും ആദരിക്കും. ഡോ.ഷാഹിൻ ഷൗക്കത്തലി, ഡോ.പുഷ്‌പദാസൻ, ഡോ.മില്ലി ആൻ ക്ലേർ ടോം എന്നിവർ നേതൃത്വം നൽകും. മെഡിക്കൽ ക്യാമ്പും യോഗവും പെരിങ്ങുളം പള്ളി വികാരി ഫാ.മാത്യു പാറത്തൊട്ടിയിൽ ഉദ്ഘാടനം ചെയ്യും. നാട്ടുകൂട്ടം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് എ.സി ജയൻ അദ്ധ്യക്ഷത വഹിക്കും.