കോട്ടയം : ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്ന് ഭൂഅവകാശ സംരക്ഷണ സമിതി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേരളത്തിൽ ലഭ്യമായ രേഖകൾ പ്രകാരം ഭൂമി സർക്കാരിന് അവകാശപ്പെട്ടതാണ്. എന്നാൽ മാറിമാറി വരുന്ന സർക്കാർ സ്വകാര്യ വ്യക്തികൾക്കും മതപ്രസ്ഥാനങ്ങൾക്കും നൽകി, വിമാനത്താവളത്തിനുള്ള ഭൂമി ഖജനാവിൽ നിന്ന് പണം നൽകി ഏറ്റെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെതിരെ ജനകീയ പ്രതിരോധം സംഘടിപ്പിക്കും. 24 ന് റോട്ടറി ക്ളബ് ആഡിറ്റോറിയത്തിൽ നടക്കുന്ന കൺവെൻഷൻ കെ.പി.എം.എസ് സംസ്ഥാന അദ്ധ്യക്ഷൻ എൻ.കെ.നീലകണ്ഠൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. കെ.ഗുപ്തൻ അദ്ധ്യക്ഷത വഹിക്കും.

ജി.സജീവ് കുമാർ, വി.സി.അജികുമാർ, വെണ്ണിയൂർ ഹരി, നടരാജൻ കോതമംഗലം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.