അടിമാലി:ലോട്ടറി വിൽപ്പനക്കാരിയുടെ വീട് കുത്തിതുറന്ന് 60000 രൂപ മോഷ്ടിച്ചു.അടിമാലി അപ്സരപ്പടി നീണ്ടപാറ പാതിരക്കാട്ട് സാറാമ്മ ബേബിയുടെ വീട് കുത്തിതുറന്നാണ് മോഷണം നടത്തിയത്.വ്യാഴാഴ്ച രാവിലെ 8 ന് ലോട്ടറി വില്‍പ്പനക്കായി അടിമാലി ടൗണിൽ പോയശേഷം 12 മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വിവരമറിയുന്നത്.ബുധനാഴ്ച അടിമാലി ഇസാഫ് സ്വയംസഹായ സംഘത്തിൽ നിന്നും ലോണെടുത്ത് വീടുനുളളിലെ അലമാരക്കകത്ത് സൂക്ഷിച്ചിരുന്നതാണ് പണം.വീടിന്റെ
പിൻവാതിൽ കുത്തിപ്പൊളിച്ച് കിടപ്പുമുറിയിലെ അലമാരയുടെ പൂട്ട് തകർത്ത് ബാഗിനുളളിൽ സൂക്ഷിച്ചിരുന്ന പണമാണ് കവർന്നത്.അടിമാലി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.