തലയോലപ്പറമ്പ്: ജീവന്റെ സമഗ്രത പ്രദാനം ചെയ്യുന്ന യോഗശാസ്ത്രം ഭാരതത്തിന്റെ ആത്മാവാണെന്ന് ഭാരതീയ പൈതൃക പഠന കേന്ദ്രം ഡയറക്ടർ പി.ജി.എം നായർ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് വൈക്കം ശ്രീ മഹാദേവ കോളേജിൽ യോഗശാസ്ത്രത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘർഷ പൂരിതമായ സമകാലിക ജീവിതത്തിൽ യോഗ മാനവരാശിക്ക് ലഭിച്ച സിദ്ധൗഷധമാണെന്നും അദ്ദേഹം പറഞ്ഞു. ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഇ.വി വരദരാജൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ലീന നായർ യോഗദിന സന്ദേശം നൽകി . ഇന്റർനാഷണൽ യോഗ പരിശീലകൻ ജയപ്രകാശ് വിഷയവതരണം നടത്തി. പരിശീലകരും കോളേജ് എൻ. എസ്. എസ്. വാളണ്ടിയേഴ്‌സും യോഗ പ്രദർശനം നടത്തി.