kdy-mini-civi-station

കടുത്തുരുത്തി : കടുത്തുരുത്തി മിനി സിവിൽ സ്റ്റേഷന്റെ ഉദ്ഘാടനത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. പത്ത് വർഷത്തിലേറെയായി നിർമ്മാണം ആരംഭിച്ച മിനി സിവിൽ സ്റ്റേഷന്റെ ഉദ്ഘാടനമാണ് അനന്തമായി നീളുന്നത്.

മിനി സിവിൽ സ്റ്റേഷൻ കെട്ടിടം നിർമ്മാണം കെട്ടിടം പൂർത്തിയായിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് വൈകുന്നാണ് ഉദ്ഘാടനം നീളുന്നതിന്റെ കാരണം. കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിക്കുന്ന പണികൾ പൂർത്തിയാകാനുണ്ട്. ആദ്യമെത്തിച്ച ലിഫറ്റിന്റെ അളവ് സംബന്ധിച്ചു വ്യത്യാസം വന്നതാണ് ഇക്കാര്യത്തിൽ തടസമുണ്ടാക്കിയത്. പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടിവ് എൻജിനീയറും ഇലക്ട്രിക്കൽ വിഭാഗവും കെട്ടിത്തിലെ പരിശോധനകൾ പൂർത്തിയാക്കിയിരുന്നു.

മിനി സിവിൽ സ്റ്റേഷനിൽ പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനത്തിന് ഒരു നില പൂർണമായും നൽകിയിട്ടുണ്ട്. കൂടാതെ ഓഡിറ്റോറിയത്തിന്റെ അവകാശവും പഞ്ചായത്തിനുള്ളതാണ്. ഡി.ഇ.ഒ ഓഫീസിനും സിവിൽ സ്റ്റേഷൻ കെട്ടിത്തിൽ സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്. ട്രഷറി ഓഫീസിന് സ്‌ട്രോംഗ് റൂം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ആവശ്യമുള്ളതിനാൽ ഇവ സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ സാധ്യമാകുമോയെന്ന കാര്യം പരിശോധിച്ച ശേഷമെ ട്രഷറി ഇവിടെയ്ക്ക മാറ്റുന്ന കാര്യത്തിൽ തീരുമാനമാകൂ. ഓരോ ഓഫീസുകൾക്കും ആവശ്യമായ സൗകര്യങ്ങൾ ലഭ്യമായ ശേഷം അതാത് ഡിപ്പാർട്ടുമെന്റുകളുടെ നേതൃത്വത്തിൽ തങ്ങൾക്ക് ലഭിച്ച മുറികൾക്കുള്ളിൽ ഇന്റീരിയർ വർക്കുകൾ നടത്തുകയും വേണം. കടുത്തുരുത്തിയിലെ ഗ്രാമപഞ്ചായത്തിലെ കെട്ടിടം മിക്ക ഗവൺമെന്റ് ഒാഫീസുകളുടെയും കെട്ടിടം കാലപ്പഴക്കം കൊണ്ട് ശോചനീയവസ്ഥയിലാണ്. മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനം സാദ്ധ്യമായാൽ ഈ ഒാഫീസുകളുടെയെല്ലാം പ്രവർത്തനം ഇവിടേക്ക് മാറ്റുവാനും സാധിക്കും. ഒരു കെട്ടിടത്തിൽ തന്നെ ഗവ. ഓഫീസുകൾ പ്രവർത്തിക്കുന്നത് വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന ജനങ്ങൾ എളുപ്പത്തിൽ കാര്യങ്ങൾ നടത്തിവാൻ സാധിക്കും. എത്രയും പെട്ടെന്ന് മിനി സിവിൽ സറ്റേഷൻ കെട്ടിടം പ്രവർ‌‌ത്തന സജ്ജമാക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.

10 വർഷത്തിലേറെയായി നിർമ്മാണ പ്രവർത്തനം തുടങ്ങിയിട്ട്

അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണ പ്രവർത്തനം തുടങ്ങാത്തത് ഉദ്ഘാടനം വൈകുന്നു

നിർമ്മാണം പൂർത്തിയായാൽ ഗവൺമെന്റ് ഒാഫീസുകൾ ഇവിടെയ്ക്ക് മാറ്റുവാൻ സാധിക്കും

പഞ്ചായത്ത് ഓഫീസിന് ഒരു നില മുഴുവനായും നൽകും