കുടയംപടി : വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനുമായി ഇന്ന് വൈകിട്ട് 4 ന് കുടയംപടി പബ്ലിക് ലൈബ്രറിയിൽ യോഗം ചേരും. ടി.എൻ.തങ്കച്ചൻ പേയ്ക്കൽ ഉദ്ഘാടനം ചെയ്യും.കെ.കെ. ഷാജിമോൻ അദ്ധ്യക്ഷത വഹിക്കും. എം.ബി. ജയപ്രകാശ്, തോമസ് പോത്തൻ, കെ.എൻ.അയ്യപ്പൻ നായർ, കെ. ഗോപാലൻ നായർ, കെ.കെ.കുമാരൻ, എം.എം.സുധാകരൻ, ടി.കെ. സുകുമാരൻ എന്നിവർ സംസാരിക്കും.