കോട്ടയം : കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നടപ്പാക്കിയ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി ആഗസ്റ്റ് 22 വരെ നീട്ടി. 2017 ഒക്‌ടോബർ 26 വരെയുള്ള കുടിശിക തുകകൾ വിവിധ തലത്തിൽ ഇളവ് ചെയ്‌ത് അടയ്‌ക്കാം. കുടിശിക അടച്ചു തീർക്കാനുള്ളവർ ജില്ലാ ഓഫിസുമായി ബന്ധപ്പെടുക. ഫോൺ - 0481 2560421.