ഇളങ്ങുളം: റബർബോർഡ് കൂരാലി ഫീൽഡ് ഓഫീസിൽ നിന്ന് സ്ഥലംമാറിയ ഓഫീസർ ജാസ്മിൻ തോംസണ് കൂരാലി ആർ.പി.എസ് യാത്രഅയപ്പ് നൽകി. പ്രസിഡന്റ് അനിൽ കല്ലൂരാത്ത് അദ്ധ്യക്ഷത വഹിച്ചു. രാജശേഖരൻ പുതുപ്പള്ളിൽ, പ്രകാശ് ഇടമന, തോമസ് ചാക്കോ മണ്ണൂർ, ഉണ്ണികൃഷ്ണൻ നായർ വയലിൽ, മധുകുമാർ പറപ്പള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.