police-station

കടുത്തുരുത്തി : വൈക്കം ഡി. വൈ. എസ്. പി കെ. കെ. സുബാഷ്, സബ്ബ് ഇൻസ്‌പെക്ടർ സക്കീർ എന്നിവർക്ക് കടുത്തുരുത്തി ജനമൈത്രി പൊലീസ് യാത്രയയപ്പു നൽകി. എസ്. ഐ മിറാഷ് ജോൺ അദ്ധ്യക്ഷത വഹിച്ച യോഗം ഐ.എസ്.എച്ച്. ഒ ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. എ.എസ്.ഐ സുദർശനൻ, പൊലീസ് ഉദ്യോഗസ്ഥരായ സൂരജ്, സുരജ, ജനമൈത്രി സമിതി അംഗങ്ങളായ കൃഷ്ണൻകുട്ടി ,സജി കാർത്തിക എന്നിവർ ആശംസകൾ നൽകി. യോഗത്തിൽ എച്ച്. സി രാംദാസ് സ്വാഗതം പറഞ്ഞു.