പൊൻകുന്നം : ജനകീയവായനശാലയുടെ വായനപക്ഷാചരണത്തിന്റെ ഭാഗമായി ഇന്ന് മുതൽ 24 വരെ എസ്.ഡി.യു.പി സ്‌കൂളിൽ പ്രദർശനം നടത്തും. അലീന ഷെറിൻ ഫിലിപ്പ് വരച്ച ചിത്രങ്ങളും കെ.ആർ.റോയി സമാഹരിച്ച പഴയകാല ഗൃഹോപകരണങ്ങളും പ്രദർശനത്തിലുണ്ട്. വൈകിട്ട് നാലിന് ഔസേഫ് ചിറ്റക്കാട്ട് ഉദ്ഘാടനം നിർവഹിക്കും.