അടിമാലി :സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന നീതി മെഡിക്കൽ ലാബിന്റെ ഉദ്ഘാടനവും കെയർ ഹോം താക്കോൽദാനവും ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും .ബാങ്ക് പ്രസിഡന്റ് പി.പി. പുരുഷൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഡീൻ കുര്യാക്കോസ് എം. പി ഉദ്ഘാടനം ചെയ്യും. പ്രളയ ദുരിത ബാധിതർക്കായി നിർമ്മിച്ചു നൽകുന്ന ഏഴ് കെയർ ഹോമുകളുടെ ഉദ്ഘാടനം ഇടുക്കി ജേയിന്റ് രജിസ്ടാർ ഏലീയാസ് കുന്നത്ത് നിർവ്വഹിക്കും.