yogadinacharanam

വൈക്കം: അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളിലും വിവിധ സ്ഥാപനങ്ങളിലും യോഗ പ്രദർശനവും സെമിനാറുകളും സംഘടിപ്പിച്ചു. ഇന്റർ നാഷണൽ നാച്ചൂറോപ്പതി ഓർഗനൈസേഷൻ, സൂര്യ ഫൗണ്ടേഷൻ, പ്രണവ് യോഗാശ്രമം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'യോഗ രോഗ പ്രതിരോധത്തിന് ' എന്ന വിഷയത്തിൽ സെമിനാർ നടത്തി. പ്രണവ് യോഗാശ്രമത്തിൽ നടന്ന സെമിനാറിൽ ശിവാനന്ദയോഗാശ്രമം യോഗാ ചാര്യൻ മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. യോഗാചാര്യനും പ്രണവ് യോഗാശ്രമം ഡയറക്ടറുമായ എം.പി.നാരായണൻ നായർ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രണവ് യോഗാശ്രമം പ്രിൻസിപ്പൽ ലീല എൻ.നായർ മുഖ്യ പ്രഭാഷണം നടത്തി. ലുസിയമ്മ, ജയ്‌സൺ, ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. വൈക്കം ഗവൺമെന്റ് ബോയിസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ശിവാനന്ദ യോഗ സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്ക് അവബോധ ക്ലാസും യോഗ പരിശീലനവും നടത്തി. ശിവാനന്ദയോഗ സെന്ററിലെ യോഗാചാര്യൻ ക്ലാസ് നയിച്ചു.