കോട്ടയം : മാന്നാനം സെന്റ് എഫ്രേംസ് ഹയർസെക്കൻഡറി സ്‌കൂളിൽ അന്തർദേശീയ യോഗാദിനത്തോടനുബന്ധിച്ച് ശാന്തിഗിരി ആയുർവേദ ഹോസ്പിറ്റൽ കോട്ടയം, ഉഴവൂർ എന്നിവയുടെ ആഭിമുഖ്യത്തിൽ യോഗാ ക്ലാസ് സംഘടിപ്പിച്ചു. തിരഞ്ഞെടുക്കപെട്ട എൻ.സി.സി, റെഡ് ക്രോസ് വിഭാഗങ്ങളിലെ കുട്ടികൾ പതിനഞ്ചോളം യോഗാസനങ്ങൾ അവതരിപ്പിച്ചു. യോഗാദിനാചരണത്തിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പർ മഹേഷ് ചന്ദ്രൻ നിർവഹിച്ചു. കോട്ടയം ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ജനപ്രിയൻ ജ്ഞാന തപസ്വി യോഗാദിന സന്ദേശം നൽകി. സെന്റ് എഫ്രേംസ് പ്രിൻസിപ്പൽ റവ. ഫാ. തോമസ് ചൂളപ്പറമ്പിൽ അദ്ധ്യക്ഷനായി. റവ.ഫാ.ആന്റണി കാഞ്ഞിരത്തിങ്കൽ, ഹെഡ് മാസ്റ്റർ ശ്രീജോജി ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു ഡോ. ജിബു എസ്.എസ് ക്ലാസിന് നേതൃത്വം നൽകി.