 പുതുക്കിയ പരീക്ഷാ തീയതി

സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ രണ്ടാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി.യുടെ (4 പി.എം.9 പി.എം. സപ്ലിമെന്ററി) 21, 24, 26 തീയതികളിൽ നടത്താനിരുന്ന പരീക്ഷകൾ യഥാക്രമം ജൂലായ് അഞ്ച്, എട്ട്, 10 തീയതികളിൽ നടത്തുന്നതിന് പുതുക്കി നിശ്ചയിച്ചു. പരീക്ഷാകേന്ദ്രത്തിന് മാറ്റമില്ല.

 പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ ബി.സി.എ./ബി.എസ്‌സി. സി.എ, സി.ബി.സി.എസ്.എസ്. യു.ജി. മെയ് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 27ന് നടക്കും.

രണ്ടാം സെമസ്റ്റർ ബി.എസ്‌സി. ബയോടെക്‌നോളജി കോംപ്ലിമെന്ററി മൈക്രോബയോളജി (സി.ബി.സി.എസ്. റഗുലർ/സി.ബി.സി.എസ്.എസ്. സപ്ലിമെന്ററി) മേയ് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 27 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

ഒന്നാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്. സപ്ലിമെന്ററി (മേഴ്‌സി ചാൻസ്) ബി.എസ്‌സി. മൈക്രോബയോളജി ഡിസംബർ 2018 പരീക്ഷയുടെ പ്രാക്ടിക്കൽ ജൂലായ് മൂന്നിന് മാറമ്പള്ളി എം.ഇ.എസ്. കോളേജിൽ നടക്കും.

രണ്ടാം സെമസ്റ്റർ ബി.എസ്‌സി. മൈക്രോബയോളജി (സി.ബി.സി.എസ്. റഗുലർ/സി.ബി.സി.എസ്.എസ്. സപ്ലിമെന്ററി) മേ യ് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ ജൂലായ് രണ്ടുമുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

 പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ ബി.പി.ഇ.എസ്. (2016 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലായ് ആറുവരെ അപേക്ഷിക്കാം.