അടിമാലി. വിദേശത്ത് നഴ്‌സിങ്ങ് ജോലി വാഗ്ദാനം നൽകി പണം തട്ടിയെടുത്തതായി പരാതി. ഏറ്റുമാനൂർ സ്വദേശി അജിത് ജോർജിനെതിരെയാണ് പനംകൂട്ടി വാഴയിൽ മിനി റോയി വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകിയത്. സിംഗപ്പൂരിൽ നഴ്‌സിങ്ങ് ജോലി വാഗ് ദാനം നല്‍കി മൂന്നു തവണകളായി ഒരു ലക്ഷത്തി അറുപതിനായിരം രൂപ ബാങ്ക് അക്കൗണ്ട് വഴി തട്ടിയെടുത്തു വെന്നാണ് പരാതിയിൽ പറയുന്നത്.എസ്.ഐ ജി.എസ് ഹരിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.