അടിമാലി :മദ്യപിച്ചെത്തി 8 വയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പിതാവിനെ റിമാൻഡ് ചെയ്തു. അടിമാലി നീണ്ടപാറ പുത്തൻപു രയ്ക്കൽ ബൈജുവി (34) നെയാണ് റിമാൻഡ് ചെയ്തത് . മകനെയും തന്നേയും മദ്യപിച്ചെത്തിയ ഭർത്താവ് ബുധനാഴ്ച്ച രാത്രിയിൽ ക്രൂരമായി മര്‍ദ്ദിച്ചുവെന്നുകാട്ടി അടിമാലി കുരങ്ങാട്ടി സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.വീഴ്ച്ചയുടെ ആഘാതത്തിൽ കുട്ടിയുടെ തലക്ക് പരിക്കേറ്റിരുന്നു.