ashramam-school

വൈക്കം: യോഗയുടെ ഓരോ ഭാഗങ്ങളും ജീവിതത്തിന്റെ വിലപ്പെട്ട അംശങ്ങളാണെന്നും വിദ്യാഭ്യാസത്തോടൊപ്പം യോഗയുടെ പാഠങ്ങളും വിദ്യാർത്ഥികൾ സ്വായത്തമാക്കണമെന്നും വൈക്കം അസ്സിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് അരവിന്ദ് സുകുമാർ പറഞ്ഞു. സത്യാഗ്രഹ സ്മാരക ആശ്രമം ഹയർസെക്കൻണ്ടറി സ്‌കൂളും, പെരുവ പുളിക്കൽ ആയുർവേദ ആശുപത്രിയും ചേർന്ന് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി നടത്തിയ യോഗാ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. ബിനു സി. നായർ യോഗാ ക്ലാസ് നയിച്ചു. പി. ടി. എ. പ്രസിഡന്റ് കെ. വി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക പി. ആർ. ബിജി, സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ഭാരവാഹികളായ സി. സുരേഷ് കുമാർ, വൈ. ബിന്ദു, എൻ. ബാബുരാജ്, എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർമാരായ മഞ്ജു എസ്. നായർ, അജിത്ത്, അദ്ധ്യാപക പ്രതിനിധികളായ ഷാജി ടി. കുരുവിള, എ. ജ്യോതി, റെജി എസ്. നായർ, ഹേനാ കുമാരി, മിനി വി. അപ്പുക്കുട്ടൻ, സീമാ വാസവൻ എന്നിവർ പ്രസംഗിച്ചു.