മണർകാട് : സെന്റ് മേരീസ് കോളേജ് നാഷണൽ സർവീസ് സ്‌കീമിന്റെയും ഒൻപതാം വാർഡിന്റെയും നേതൃത്വത്തിൽ വലിച്ചെറിയൽ മുക്ത കാമ്പസ് ഗ്രാമം, നഗരം രണ്ടാംഘട്ടത്തിന്റെ ഭാഗമായി ദ്വിദിന ശ്രമദാനവും ബോധവത്കരണവും ഇന്ന് നടക്കും. രാവിലെ രജിസ്‌ട്രേഷൻ, തുടർന്ന് ഒൻപതാം വാർഡിലെ വീടുകളിലും കോളേജിലും ശ്രമദാനം, വൈകിട്ട് 4ന് പഞ്ചായത്ത് പ്രസിഡന്റ് ലിസി ബേബിച്ചൻ ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ ബിജു തോമസ് അദ്ധ്യക്ഷത വഹിക്കും. കോളേജ് പ്രിൻസിപ്പൽ ഡോ.പുന്നൻ കുര്യൻ മുഖ്യപ്രഭാഷണം നടത്തും. വാർഡംഗം ആനിയമ്മ ചാക്കോ, എൻ.എസ്.എസ് അവാർഡ് ജേതാവ് ഗോകുൽ സി.ദിലീപ് എന്നിവർ പങ്കെടുക്കും. പ്രോഗ്രാം ഓഫീസർ മഞ്ജുഷ സി.ജി സ്വാഗതവും , വോളന്റിയർ ലീഡർ അരുൺ മഠത്തിൽ നന്ദിയും പറയും. 'ലെറ്റ്‌സ് ഗോ ഗ്രീൻ" എന്ന ആശയത്തെക്കുറിച്ച് ടോണി ഫ്രാൻസിസ് അവതരിപ്പിക്കും. എം.ജി യൂണിവേഴ്‌സിറ്റി എൻ.എസ്.എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രൊഫ.എം.ജെ മാത്യു , കോളേജ് മാനേജർ റവ.ഫാ. കുര്യാക്കോസ് കാലായിൽ എന്നിവർ മുഖ്യാതിഥികളായിരിക്കും.