കോട്ടയം:​ ​കാ​ല​വ​ർ​ഷം​ ​ക​നി​ഞ്ഞി​ല്ല,​ ​മു​ല്ല​പ്പെ​രി​യാ​ർ​ ​അ​ണ​ക്കെ​ട്ടി​ലെ​ ​ജ​ല​ ​നി​ര​പ്പ് ​താ​ഴു​ന്നു.​ ​ജ​ല​നി​ര​പ്പ് ​ഇ​നി​യും​ ​താ​ഴ്ന്നാ​ൽ​ ​തേ​ക്ക​ടി​യി​ലെ​ ​ബോ​ട്ട് ​സ​വാ​രി​ ​നിർത്തിവയ്ക്കേണ്ടിവരും.​ ഇ​ന്ന​ല​ത്തെ​ ​ക​ണ​ക്ക് അനുസരിച്ച്​ ​​അ​ണ​ക്കെ​ട്ടി​ലെ​ ​ജ​ല​നി​ര​പ്പ് 112.05​ ​അ​ടി​യാ​ണ്.​ ​ഇ​ത് 108​ ​അ​ടി​യാ​യി​ ​കു​റ​ഞ്ഞാ​ൽ​ ​ബോ​ട്ട് ​സ​വാ​രി​ പ്രതിസന്ധിയിലാകും.​ ഇ​ത്ത​രം​ ​സാ​ഹ​ര്യ​ങ്ങ​ളി​ൽ​ വ​നം​വ​കു​പ്പ് ​താ​ൽ​ക്കാ​ലി​കമായി ബോട്ട്​ ​ജെ​ട്ടി​ ​​നി​ർ​മ്മി​ക്കു​ക​ ​പ​തി​വാ​ണ് .​
എന്നാൽ, ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ജ​ല​നി​ര​പ്പ് ​താ​ഴ​ന്ന​പ്പോ​ൾ​ ​ഇതിന്​ ​വ​നം​ ​വ​കു​പ്പ് ​ത​യ്യാ​റാ​യി​രു​ന്നി​ല്ല.​വ​നം​ ​വ​കു​പ്പി​ൻെ​റ​യും​ ​കെ.​ടി​ഡി.​സി.​യു​ടെ​യും​ ​ബോ​ട്ടു​ക​ളാ​ണ് ​തേ​ക്ക​ടി​ ​ത​ടാ​ക​ത്തി​ലൂ​ടെ​ ​ഉ​ല്ലാ​സ​ ​യാ​ത്ര​ ​ന​ട​ത്തു​ന്ന​ത്. ​പ്ര​ള​യ​ക്കെടുതിയിൽ നിന്ന്​ ​ക​ര​ക​യ​റു​ന്ന​ ​കു​മ​ളി​​ക്ക് ​ബോ​ട്ട് ​യാ​ത്ര​ ​കൂ​ടി​ ​നി​ർ​ത്തി​ ​വ​യ്ക്കേ​ണ്ടി​വ​ന്നാ​ൽ​ ​അത് ഏ​റെ​ ​പ്ര​തി​സ​ന്ധി​ക്ക് ​ഇ​ടയാക്കും.​