അടിമാലി: എം ഇ മീരാൻ മെമ്മോറിയൽ എം എസ് എസ് ഇഖ്റ മെഡിക്കൽ സെന്ററിന്റെ ഉദ്ഘാടനം അടിമാലിയില്‍ നടന്നു. എസ് .രാജേന്ദ്രൻ എം. എൽ. എ മെഡിക്കൽ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു.ഹൈറേഞ്ചിൽവൃക്കരോഗികളുടെ എണ്ണം ഏറി വരുന്ന സാഹചര്യത്തിൽ ഡയാലിസിസിനും അനുബന്ധ ചിക്തസകൾക്കും സൗജന്യ നിരക്കിൽ സൗകര്യമൊരുക്കാൻ ലക്ഷ്യമിട്ടാണ് എംഎസ്എസ്, ഇഖ്റ ഹോസ്പിറ്റൽ, തണൽ എന്നിവ ഈസ്റ്റേൺ ഗ്രൂപ്പുമായി സഹകരിച്ച് എം ഇ മീരാൻ മെമ്മോറിയൽ എം എസ് എസ് ഇഖ്റ മെഡിക്കൽസെന്ററിന് രൂപം നൽകിയിട്ടുള്ളത്.
മെഡിക്കല്‍ സെന്ററിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുള്ള ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം എംഎസ്എസ് സംസ്ഥാന പ്രസിഡന്റ് സി.പി കുഞ്ഞുമുഹമ്മദ് നിർവഹിച്ചു.ഡയാലിസിസ് യൂണിറ്റിന്റെ സ്വിച്ച് ഓണ്‍ കർമ്മം എംഎസ്എസ് അടിമാലി യൂണിറ്റ് പ്രസിഡന്റ് നവാസ് മീരാനും ഫിസിയോ തെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം ഇഖ്റ ഹോസ്പിറ്റൽഎക്സിക്യൂട്ടീവ് ഡയറക്ടർ ഡോ പി സി അൻവർ, എം ഇ മീരാന്റെ പത്നി നഫീസ മീരാന്‍ തുടങ്ങിയവർചേർന്ന് നടത്തി.സെന്ററിന്റെ ഭാഗമായുള്ള മെഡിക്കൽ ക്യാമ്പ് ഡോ.സത്യ ബാബു ഉദ്ഘാടനം ചെയ്തു.തണൽ ചെയർമാൻ ഡോ.ഇദ്രീസ്
ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി.നിർധന രോഗികൾക്ക് സൗജന്യനിരക്കിലായിരിക്കും സെന്ററിൽ ഡയാലിസിസ് ചെയ്ത് നൽകുക. ഇതര രോഗികള്‍ക്ക് 500 രൂപയാകും ഡയാലിസിസിനുള്ള നിരക്ക്.സിപി കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ പഞ്ചായത്തംഗം ഇൻഫന്റ് തോമസ്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ്,കെ എൻ ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു.