കോട്ടയം : ജില്ലയിൽ എച്ച് 1 എൻ1 പടരുന്നതിനെ തുടർന്ന് ജാഗ്രതാനിർദ്ദേശവുമായി ആരോഗ്യവകുപ്പ്. ആറുമാസത്തിനിടെ നാലുപേർ രോഗം ബാധിച്ച് മരിച്ചപ്പോൾ , 69 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു. ദിവസവും ശരാശരി രണ്ട് പേർക്കെങ്കിലും രോഗം ബാധിക്കുന്നുണ്ട്. പനി, ചുമ, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
കരുതൽ വേണം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് പൊത്തിപ്പിടിക്കുക
സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകുക
രോഗം ഭേദമാകുന്നത് വരെ മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കണം
ചൂടുള്ള പാനീയങ്ങൾ ക്രമമായി നിരന്തരം കുടിക്കുക
വേവിച്ച ഭക്ഷണവും , പഴങ്ങളും ഇലക്കറികളും കഴിക്കുക
ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ കഴിക്കുക