ചങ്ങനാശേരി: ജൂലൈ 26ന് ചങ്ങനാശേരി മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന കേരള മഹിളാ സംഘം കോട്ടയം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗം സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. മഹിളാ സംഘം ജില്ലാ പ്രസിഡന്റ് ഹേമല പ്രേംസാഗർ അദ്ധ്യക്ഷത വഹിച്ചു. ലീനമ്മ ഉദയകുമാർ, മോഹൻ ചേന്നം കുളം, അഡ്വ.കെ. മാധവൻപിള്ള, കെ.ടി. തോമസ്, ഷേർലി ഹരികൃഷ്ണൻ, പ്രകാശ് എൻ. കങ്ങഴ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി അഡ്വ. കെ മാധവൻ പിള്ള (ചെയർമാൻ), ഷേർലി ഹരികൃഷ്ണൻ (സെക്രട്ടറി), ഷൈനി അഷ്‌റഫ് (ട്രഷറർ), മോഹൻ ചേന്നംകുളം, കെ.ടി. തോമസ് (രക്ഷാധികാരികൾ). വിഷ്ണു ഷാജി, കെ. ലക്ഷ്മണൻ, വിജയമ്മ തങ്കപ്പൻ ( വൈസ് പ്രസിഡന്റുമാർ) കെ. രഞ്ജിത്ത് കുമാർ, അജിതാ കെ. രാജു, വി.ആർ. വിദ്യാസാഗർ( ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.