പൂഞ്ഞാർ: എസ്.എൻ.ഡി.പി യോഗം 108-ാം നമ്പർ ശാഖയുടെ മങ്കുഴി ആകൽപാന്തപ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം. നമസ്‌കാര മണ്ഡപങ്ങളുടെ നിർമ്മാണത്തിനായി കുളത്തിങ്കൽ ശ്രീനാരായണ കുടുംബ യൂണിറ്റ് പരിധിയിൽ നിന്നും കുളത്തിങ്കൽ തങ്കപ്പൻ ,കുട്ടി കളരിക്കൽ എന്നിവർ സംഭാവന ചെയ്‌ത തേക്ക്, ആഞ്ഞിലി മരങ്ങൾ എന്നിവയുടെ പൂജയും കുടുംബ യൂണിറ്റ് സമ്മേളനവും നാളെ 10.30ന് നടക്കും. ക്ഷേത്രത്തിൽ നടക്കുന്ന ചതയദിന വിശേഷാൽ പൂജകൾക്ക് ശേഷം പൂഞ്ഞാർ ബാബു നാരായണൻ തന്ത്രികൾ, ക്ഷേത്രം മേൽശാന്തി അജേഷ് പൂഞ്ഞാർ എന്നിവർ കുളത്തിങ്കൽ ഭാഗത്തെത്തി വൃക്ഷ പൂജക്ക് നേതൃത്വം നൽകും. തുടർന്ന് കുടുംബ യൂണിറ്റ് ചെയർമാൻ സഹദേവൻ മൈലംപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ശാഖാ പ്രസിഡന്റ് ഉല്ലാസ് മതിയത്ത് ഉദ്ഘാടനം ചെയ്യും. ശാഖാ വൈസ് പ്രസിഡന്റ് ഹരിദാസ് വരാത്ത് , സെക്രട്ടറി വിനുവേലംപറമ്പിൽ, കുംടുംബയൂണിറ്റ് രക്ഷാധികാരിയും ഭരണ സമിതിയംഗവുമായ സനൽ മോഹനൻ മണ്ണൂർ, ഭരണ സമിതി അംഗങ്ങളായ ദിലീപ് മരുതാനിയിൽ, പി.എൻ സുരേന്ദ്രൻ, ശശി മുടവനാട്ട്, ശശിധരൻ കടലാടിമറ്റം, ദിനു മുതുകുളം, രാജീവിജയൻ, നിയുക്ത യൂണിയൻ കമ്മിറ്റി അംഗം കെ.ആർ. വിശ്വംഭരൻ, പഞ്ചായത്ത് സമിതി അംഗങ്ങളായ ചെല്ലപ്പൻ കുളത്തിങ്കൽ, ശശിധരൻ തോട്ടാപ്പള്ളിൽ, ഷാജി ചെരിയംപുറം, യൂണിറ്റ് ഭാരവാഹികളായ ശശി കളരിക്കൽ, സോമൻ ഒലിത്തടത്തിൽ, മോഹനൻ ചോക്കാട്ട്, മിനി കുളത്തിങ്കൽ, ശാന്ത കളരിക്കൽ, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായ സുരേഷ് കളരിക്കൽ, സജിത്ത് മണ്ണൂർ, കുമാരി സംഘം പ്രതിനിധി ആര്യ.കെ.പ്രസാദ് തുടങ്ങിയവർ സംസാരിക്കും.