ചങ്ങനാശേരി: കുറിച്ചിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി. ശങ്കരപ്പിള്ളയുടെ അനുസ്മരണ സമ്മേളനം നാളെ രാവിലെ 10ന് സി.പി.ഐ കുറിച്ചി ലോക്കൽ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ ഉദ്ഘാടനം ചെയ്യും. എം. നാരായണൻ നായർ അദ്ധ്യക്ഷത വഹിക്കും. മോഹൻ ചേന്നംകുളം, എൻ. ജയപ്രകാശ്, അഡ്വ. കെ. മാധവൻപിള്ള, എസ്. ലീലാമ്മാൾ, സുകുമാരൻ നെല്ലിശ്ശേരി, പി.എസ്. രാജേഷ്, കെ.ജെ. സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും.