കടുത്തുരുത്തി:മാന്നാർ 2485 എസ്. എൻ. ഡി. പി ശാഖാ ജൂബിലി ഹാളിൽ ഇന്ന് രാവിലെ മാസചതയം ബിന്ദു മനോജ് അമ്പാടിയിൽ വഴിപാടായി നടത്തുന്നു. പത്ത് മണിയ്ക്ക് പ്രാർത്ഥന, ഗുരുപൂജ, ഗുരു പുഷ്പാജലി എന്നിവയ്ക്ക് ശേഷം ശാഖാ പ്രസിഡന്റ് കെ. പി കേശവന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ വനിതാസംഘം പ്രസിഡന്റ് സുശീല ശ്രീനിവാസൻ അനുഗഹപ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി ഷൈലാ ബാബു നന്ദി പറയും. ശേഷം ഒരു മണിയ്ക്ക് പ്രസാദവിതരണവും നടത്തും.